Home app

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതോടെ ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. ഉടന്‍ തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്ന ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസിയുടെ അവസ്ഥ പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top