Ernakulam

രാഷ്ട്രനീതി കൊണ്ട് ദൈവനീതി അളക്കരുത്: മാര്‍ ആലഞ്ചേരി

 

കൊച്ചി: രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാഷ്ട്രനീതി കൊണ്ട് ദൈവനീതിയെ അളക്കരുതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും അദ്ദേഹം ദു:ഖവെള്ളി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമാണ്. എന്നാല്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും ആലഞ്ചേരി പറഞ്ഞു.

കോടതിവിധികളെ കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയില്‍ ഉണ്ട്. എങ്ങനെയെങ്കിലും തനിക്ക് വലിയവനാകണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top