ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളും പീഡാനുഭവ വായനകളും നടന്നു. തുടര്‍ന്ന് പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി കുരിശിന്റെ വഴിയിലൂടെയും പരിഹാര പ്രദക്ഷിണത്തിലൂടെയും വിശ്വാസികള്‍ യേശുവിന്റെ സഹനത്തില്‍ പങ്കാളികളാകും.
തിരുസ്വരൂപം ചുംബിക്കലും കയ്പുനീര് കുടിക്കുന്ന ചടങ്ങുമുണ്ടാകും. യാക്കോബായ, ഓര്‍ത്തഡോക്സ് പള്ളികളില്‍ രാവിലെ ആരംഭിക്കുന്ന ചടങ്ങ് വൈകീട്ട് വരെ നീളും. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ആയിരങ്ങളാണ് കുരിശിന്റെ വഴിക്കായി എത്തിക്കൊണ്ടിരിക്കുന്നത്.