Home app

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൈവിരലുകള്‍ ഞെരിച്ച് അറ്റന്‍ഡറുടെ ക്രൂരത. കാലൊടിഞ്ഞ് ചികിത്സയില്‍ കഴിയുന്ന രോഗിയോട് ക്രൂരത കാണിച്ച നഴ്‌സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിനെ അന്വേഷണവിധേയമായി മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു.

രോഗിയുടെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് നിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. തുടര്‍ന്ന് ശക്തമായ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെടുകയായിരുന്നു. ഇത്തരം പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

വിളക്കുപാറ സ്വദേശി വാസുവാണ് നഴ്‌സിംഗ് അസിസ്റ്റന്റ് സുനില്‍കുമാറിന്റെ ക്രൂരതയ്ക്ക് ഇരയായത്. രോഗിയുടെ കൈവിരലുകള്‍ ഇയാള്‍ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും അടിക്കാന്‍ കൈ ഓങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ആശുപത്രിയില്‍ തനിക്ക് നേരെയുണ്ടായ ക്രൂരതയില്‍ ഇപ്പോഴും ഭീതിയിലാണ് വാസു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top