Home app

നടിയെ ആക്രമിച്ച കേസ്; മഞ്ജുവും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് ദിലീപിനെ കുടുക്കിയതാണെന്ന് മാര്‍ട്ടിന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാര്‍ട്ടിന്‍. ശ്രീകുമാര്‍ മേനോനും ലാലും മഞ്ജു വാര്യരും രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാനുണ്ടാക്കിയ കെണിയാണ് കേസെന്നാണ് മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോളായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം. സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

അതേസമയം, ഏതൊക്കെ രേഖകള്‍ പ്രതിക്ക് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. രേഖകള്‍ നല്‍കാനായില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം 11 ലേക്ക് മാറ്റി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top