തയ്യാറാക്കിയത് : പ്രിയ
ഗൃഹനാഥ. മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
- ചെറുപയര്‍ വറുത്ത് പൊടിച്ചത് – 1 കപ്പ്
- പച്ച പയര്‍ വറുത്ത് പൊടിച്ചത് – 1 കപ്പ്
- തേങ്ങ – 1 കപ്പ്
- ശര്‍ക്കരപ്പാനി – ഒന്നര കപ്പ്
- നെയ്യ് – കാല്‍ കപ്പ്
- എലയ്ക്കാ പൊടി – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള കടായി പാത്രത്തില്‍ ശര്‍ക്കരപ്പാനി ഒഴിച്ച് ചൂടാക്കുക. ഒരു കമ്പിപാകമാകുന്നതുവരെ ശര്‍ക്കരപ്പാനി തിളപ്പിച്ചതിന് ശേഷം പയര്‍ പൊടിച്ചതും തേങ്ങയും ചേര്‍ത്തിളക്കുക. നെയ്യും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. പാന്‍ ഇറക്കിവച്ച് തണുത്തതിന് ശേഷം ചെറിയ ലഡ്ഡുവിന്റെ ഷേപ്പില്‍ ഉരുട്ടിയെടുക്കുക. എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ആരോഗ്യകരവുമായ ഒരു സ്‌നാക്‌സ് ആണ് പ്രോട്ടീന്‍ ലഡ്ഡു. കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. ഡയബറ്റിക് രോഗികള്‍ക്കും ഈ മധുരവിഭവം കഴിക്കാവുന്നതാണ്.