Latest News

നിദാഹാസ് കപ്പ്: കാര്‍ത്തിക്കിന്റെ സ്വപ്‌ന സിക്‌സറില്‍ ഇന്ത്യയ്ക്ക് കിരീടം

കൊളംബൊ: നിദാഹാസ് കപ്പ് ത്രിരാഷ്ട്ര ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം. അവസാന ഓവറിലെ ദിനേശ് കാര്‍ത്തിക്കിന്റെ അസാമാന്യ പ്രകടനമാണ് ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം സമ്മാനിച്ചത്. കേവലം എട്ട് പന്ത് മാത്രം കളിച്ച കാര്‍ത്തിക് രണ്ട് ഫോറും മൂന്നു സിക്സറും നേടി. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സിക്സറിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

അസാമാന്യ വൈഭവമുള്ള ഒരു ക്രിക്കറ്റര്‍ക്ക് മാത്രം സാധിക്കുന്നതായിരുന്നു കൊളംബോയിലെ കാര്‍ത്തിക്കിന്റെ പ്രകടനം. ഒട്ടും സമ്മര്‍ദ്ദമില്ലാതെ അവസാന പന്തുകളെ നേരിട്ട കാര്‍ത്തിക് അനായാസമായാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. മിന്നും ഫോമില്‍ രോഹിത്തും കാര്‍ത്തിക്കും തകര്‍ത്താടിയപ്പോള്‍ ലോകത്തിന് മുന്നില്‍ ഭാരതം തലയുയര്‍ത്തിത്തന്നെ നിന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top