ഹാഷ്ടാഗ് ഫ്യൂച്ചര്‍ എന്ന പേരില്‍ കേരള ഗവണ്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഉച്ചകോടി ഈ മാസം 22,23 തീയതികളില്‍ നടക്കും. എറണാകുളത്തെ മരട് ലെ മെറിഡിയന് ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടി വിവര സാങ്കേതിക – വ്യവസായ കേന്ദ്രമാക്കി കേരളത്തെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. വിവര സാങ്കേതിക മേഖലയില്‍ നേട്ടമുണ്ടാക്കിയ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരാനും വിജ്ഞാന വിനിമയത്തിന് വേദി ഒരുക്കാനും ഉച്ചകോടിക്ക് കഴിയും.
ഉച്ചകോടിയില്‍ 2000 പ്രതിനിധികളും ആഗോള പ്രശസ്തരായ 30 വിദഗ്ധരും സംബന്ധിക്കും. നന്ദന് നിലേഖനി (ഇന്‍ഫോസിസ് ), രഘുറാം രാജന് (ചിക്കാഗോ സര്‍വകലാശാല ), അരുണ്‍ എം കുമാര്‍, (കെ പി എം ജി ഇന്ത്യ ), ബിജു രവീന്ദ്രന് (ബൈജൂസ് ലേണിംഗ് ആപ്പ് ), ഗീതാ ഗോപിനാഥ് (ഹാര്‍വാര്‍ഡ് സര്‍വകലാശാല), ആര് ചന്ദ്രശേഖര്‍ (നാസ്കോം), ശ്യാം ശ്രീനിവാസന് (ഫെഡറല്‍ ബാങ്ക് ) എന്നീ പ്രമുഖര്‍ പേപ്പറുകള്‍ അവതരിപ്പിച്ച് പ്രസംഗിക്കും. ഡിജിറ്റല്‍ അവസരങ്ങളെക്കുറിച്ച് വിദഗ്ദ അറിവുകള്‍ നല്കുന്ന ഉച്ചകോടിയില്‍ കോര്‍പറേറ്റ് സ്റ്റാര്‍ട്ട് അപ്പ് സംരഭകര്‍, ടെക്നോക്രാറ്റ്സ്, പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍, സ്വകാര്യ സംരഭകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. 5000 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ www.towardsfuture.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.