രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തു. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താലാണ് ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള 2018 സാമ്പത്തിക വര്‍ഷം ഇത്രയധികം അക്കൗണ്ടുകള്‍ അവസാനിപ്പിച്ചത്.
ബാലന്‍സ് ചാര്‍ജുകളില്‍ ഇളവുകള്‍ നല്കി എസ്ബിഐ അടുത്ത സമയത്ത് 25 കോടി ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നു. 2018 ഏപ്രില്‍ ഒന്ന് മുതല്‍ മിനിമം ബാലന്‍സ് ഇളവുകള്‍ നിലവില്‍ വരും.
ഈ സാമ്പത്തികവര്‍ഷം 2.10 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ് ആരംഭിച്ചത്. ഇതില്‍ 1.10 കോടി അക്കൗണ്ടുകളും മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനാ അക്കൗണ്ടുകളാണ്.