അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഈടാക്കുന്ന പിഴ എസ്ബിഐ കുറച്ചു. നേരത്തെ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴ തുക 50 രൂപയായിരുന്നു ഇത് ഇപ്പോള്‍ 15 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്.
അര്‍ധ നഗരങ്ങളില്‍ 40ല്‍ നിന്ന് 12രൂപയായും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍ നിന്ന് 10 രൂപയുമായാണ് കുറവുവരുത്തിയത്. പിഴ തുകയ്ക്ക് പുറമെ ജി.എസ്.ടി കൂടി നല്‍കേണ്ടിവരും.
മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ട് മാസം കൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്. തീരുമാനം 2018 ഏപ്രില്‍ ഒന്ന് മുതലാണ് നിലവില്‍ വരിക.