Home app

തിരുവമ്പാടി ശിവസുന്ദര്‍ ഓര്‍മ്മയായി

തൃശൂര്‍പൂരത്തെ ഹൃദയത്തിലേറ്റി നടക്കുന്ന നാട്ടാന പ്രേമികള്‍ക്ക് തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞ വാര്‍ത്ത ആദ്യം വിശ്വസിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് 43 വയസ് മാത്രം പ്രായമുളള തൃശൂര്‍ക്കാരുടെ പൊന്നോമനയായ ശിവസുന്ദര്‍ എരണ്ടക്കെട്ട് മൂലം ചരിഞ്ഞത്.

കഴിഞ്ഞ 15 വര്‍ഷമായി തൃശൂര്‍ തിരുവമ്പാടിക്കാരുടെ തിടമ്പ് ഏറ്റിയിരുന്ന ലക്ഷണമൊത്ത ഈ ആന 67 ദിവസമായി ചികിത്സയിലായിരുന്നു.

2003ല്‍ വ്യവസായിയായ സുന്ദര്‍ മേനോനാണ് ഈ കൊമ്പനെ തിരുവമ്പാടി ക്ഷേത്രനടയ്ക്കിരുത്തിയത്. ആനയും മനുഷ്യനും തമ്മില്‍ പ്രത്യേക ആത്മബന്ധമുളള തൃശൂരില്‍ ശിവസുന്ദറിന്റെ വിയോഗം ആനപ്രേമികള്‍ക്കിടയില്‍ അതീവദുഖമാണുണ്ടാക്കിയിരിക്കുന്നത്. ചുവന്ന പട്ടില്‍ പൊതിഞ്ഞ് കിടത്തിയിരുന്ന ശിവസുന്ദറിന്റെ ജഡത്തിനരികെ നിന്ന് നിരവധിപേര്‍ കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ കോതമംഗലം വനത്തിലെത്തിച്ച് ശിവസുന്ദറിന്റെ ജഡം സംസ്‌കരിക്കും. എന്നാല്‍ കാലങ്ങളായി തിരുവമ്പാടിയുടെ തിടമ്പേറ്റിയിരുന്ന ശിവസുന്ദര്‍ ചരിഞ്ഞതോടെ ഇനിയേത് ആന തിരുവമ്പാടി ക്ഷേത്രത്തിന്റെ തിടമ്പേറ്റും എന്നാണ് ആനപ്രേമികള്‍ ഉറ്റുനോക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top