Main News

കുമ്പളത്ത് കണ്ടെത്തിയ വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിനിയുടേത്

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിനി കെ.എസ്.ശകുന്തളയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച്‌ നടത്തിയ ഡി.എന്‍.എ. ഫലം പുറത്തുവന്നതോടെയാണ് സ്ഥിരീകരണമായത്.
കഴിഞ്ഞ ജനുവരി ഒമ്പതിനാണ് കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന് വ്യക്തമായിരുന്നില്ല. മൃതദേഹത്തിന്റെ ഇടതു കണങ്കാലില്‍ കണ്ടെത്തിയ പിരിയാണി(സ്‌ക്രൂ) കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സ്‌കൂട്ടര്‍ അപകടത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് ഓപ്പറേഷന്‍ നടത്തി പിരിയാണി ഘടിപ്പിച്ചത്. സ്‌കൂട്ടര്‍ അപകടത്തെത്തുടര്‍ന്ന് ഇവര്‍ക്ക് നഷ്ടപരിഹാരമായി ലക്ഷങ്ങള്‍ കിട്ടിയിരുന്നു. കൊലപാതകത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇവരുമായി ബന്ധമുണ്ടായിരുന്ന ഏരൂര്‍ സ്വദേശിയുടെ മരണവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ശകുന്തളയുടെ അസ്ഥികൂടം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയതിന് പിറ്റേദിവസം ഇയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top