Ernakulam

കര്‍ദിനാള്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനം ഒഴിയണമെന്ന് വൈദികര്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് വൈദികര്‍ രംഗത്ത്. സഹായമെത്രാന്‍മാരാണ് പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജോസ് പുത്തന്‍വീട്ടിലും സെബാസ്റ്റ്യന്‍ എടയന്ത്രത്തും കര്‍ദിനാളിനെ കാണും. വൈദികര്‍ ബിഷപ്പ് ഹൗസില്‍ യോഗം ചേര്‍ന്ന് വൈദിക സമിതിയുടെ ആവശ്യം കര്‍ദിനാളിനെ അറിയിക്കും.

ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പരസ്യപ്രതിഷേധവുമായി വൈദികര്‍ രംഗത്തെത്തിയിരിക്കുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് പുറമേ കുസാറ്റിലെ സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ജോഷി പുതുവ, ആര്‍ച്ച് ബിഷപ് ഹൗസിലെ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രവര്‍ത്തിച്ച വൈദികരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇളംകുളം ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തിലും സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലും പോസ്റ്ററുകള്‍ പതിച്ചു. സഭാനിയമങ്ങള്‍ പാലിക്കാത്ത സിനഡ് തീരുമാനങ്ങള്‍ ലംഘിച്ച വിമത വൈദികരെ പുറത്താക്കുക, സഭയില്‍ സമാധാനം പുനസ്ഥാപിക്കുക, സഭയെ ഒറ്റിക്കൊടുക്കുന്ന യൂദാസുകളെ തിരിച്ചറിയുക, തുടങ്ങിയ വാചകങ്ങളാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. വിശ്വാസികള്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top