ലോകമെങ്ങും ആരാധകരുള്ള സൂപ്പര്സ്റ്റാറൊക്കെയാണെങ്കിലും സ്റ്റൈല്‍ മന്നന് രജനീകാന്തിന് തന്റെ കുടുംബം കഴിഞ്ഞേ ഉള്ളൂ ബാക്കിയെന്തും. എണ്‍പതുകളുടെ തുടക്കത്തിലാണ് കോളേജ് മാഗസീനിലേക്ക് രജനിയെ അഭിമുഖം ചെയ്യാനായി ലത എത്തുന്നത്. അവിടെ തുടങ്ങിയ ബന്ധം പരസ്പരം അടുപ്പത്തിലേക്കും പിന്നീട് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കുമെത്തുകയായിരുന്നു. ഹ്രസ്വമായ ഒരു പ്രണയകാലത്തിനൊടുവില്‍ 1981ലെ ഫെബ്രുവരി 26ന് തിരുപ്പതിയില്‍ വച്ച് ഇരുവരും വിവാഹിതരായി.
ഇന്ന് 37ാം വിവാഹ വാര്‍ഷികമാഘോഷിക്കുകയാണ് ഇരുവരും. തമിഴകത്തിന്റെ ദളപതിക്കും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആയിരക്കണക്കിന് ആരാധകരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
രജനിക്കും ലതയ്ക്കും രണ്ട് പെണ്മക്കളാണ്. രണ്ടുപേരും തെന്നിന്ത്യന്‍ സിനിമാലോകത്തിന് സുപരിചിതര്‍. ഐശ്വര്യ ധനുഷും സൗന്ദര്യ രജനീകാന്തും. നടന് ധനുഷിന്റെ ഭാര്യയായ ഐശ്വര്യ ധനുഷ് ത്രീ എന്ന ചിത്രത്തിലൂടെ സംവിധായികയുമായി. കൊച്ചടിയാന് എന്ന ചിത്രത്തിലൂടെ രജനീകാന്തിനെ നായകനാക്കി സൗന്ദര്യയും സിനിമ സംവിധാനം ചെയ്തു. ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി സൗന്ദര്യ ഒരുക്കിയ വിഐപി ടു മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിത്. അണിയറയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളായ 2.0യും കാലയും പുറത്തിറങ്ങുന്നതോടെ 2018 രജനീകാന്തിന്റെ വര്‍ഷമാകാനാണ് സാധ്യത.