Home app

വീണ്ടും കോടിയേരി

പ്രതീക്ഷകള്‍ക്ക് മാറ്റമില്ലാതെ സിപിഎം കേരള സംസ്ഥാന ഘടകത്തെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ നയിക്കും. നാല് ദിവസമായി തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ കമ്മിറ്റിയുടെ രൂപീകരണം. പത്ത് പുതുമുഖങ്ങളെയാണ് പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് ഡി വൈ എഫ് ഐ നേതാക്കളായ പി പി മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍ തുടങ്ങിയവരാണ് സംസ്ഥാന ഘടകത്തിലെ പുതുമുഖങ്ങള്‍.

നിലവിലെ കമ്മിറ്റിയില്‍ നിന്ന് 9 പേരെ ഒഴിവാക്കി. ആകെ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 87 ആയി നിലനിര്‍ത്തി. സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് തേക്കിന്‍ കാട് മൈതാനം ചെങ്കടലാകും. കാല്‍ലക്ഷം ചുവപ്പ് വളണ്ടിയര്‍മാരുടെ പരേഡും രണ്ടു ലക്ഷം പേര്‍ അണിനിരക്കുന്ന പൊതുസമ്മേളനവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. വളണ്ടിയര്‍ മാര്‍ച്ചില്‍ പതിനായിരത്തോളം വനിതകളുമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കി. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരിക്കുപുറമെ പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എ കെ പത്മനാഭന്‍, ജി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top