Ernakulam

ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഡേവിഡ് ജയിംസ്

കൊച്ചി: അടുത്ത സീസണില്‍ ടീം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ഡേവിഡ് ജയിംസ് തുടരുമോയെന്ന ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമം. വിഷയത്തില്‍ ഡേവിഡ് ജയിംസ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. അടുത്ത വര്‍ഷവും പരിശീലകനായി ടീമിനൊപ്പം തുടരണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഈ സീസണില്‍ പ്രത്യേക സാഹചര്യത്തിലാണ് ടീമിനൊപ്പം ചേര്‍ന്നത്. കളിക്കാരെക്കുറിച്ച് കൃത്യമായി മനസിലാക്കാനും വിലയിരുത്താനും ഏറെ സമയം ലഭിച്ചിരുന്നില്ല. പലരെയും എനിക്കറിയില്ലായിരുന്നു. അവരില്‍ ഭൂരിഭാഗംപേര്‍ക്കും എന്നെയും. എന്നാല്‍ എനിക്കൊപ്പമുള്ള പ്രതിഭാധനരുടെ സംഘം എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിച്ചു. അത് ടീമിന്റെ സമീപനത്തിലും മാറ്റം വരുത്തി.-ഡേവിഡ് ജയിംസ് വ്യക്തമാക്കി.

നിര്‍ണായകമായ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് ബുട്ട് കെട്ടുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല. വിജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കുകയാണ് ലക്ഷ്യം. പരാജയപ്പെട്ടാല്‍ നാലാം സീസണിലെ സെമി പ്രതീക്ഷകള്‍ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സിന് മടങ്ങാം. രാത്രി എട്ടിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top