Home app

ലക്‌നോവില്‍ 2000 കോടിയുടെ ലുലു മാള്‍; പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടത്തി എം എ യൂസഫലി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ രണ്ടായിരം കോടി ചെലവില്‍ ലുലു മാള്‍ നിര്‍മിക്കാനൊരുങ്ങി ലുലു ഇന്റര്‍നാഷണല്‍. ലക്‌നോവില്‍ നടന്ന യുപി ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് എം എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. ഇരുന്നൂറിലധികം ദേശീയ-രാജ്യാന്തര ബ്രാന്‍ഡുകളും 11 സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സും 2500 സീറ്റുകളുള്ള ഫുഡ് കോര്‍ട്ടും 20-ല്‍ അധികം ഡൈനിംഗ് റസ്റ്ററന്റുകളുമുള്ളതായിരിക്കും മാള്‍.

ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ പതിനാലായിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നുണ്ടെന്നും ഉത്തര്‍പ്രദേശില്‍ വിവിധ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്നും എം എ യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ലക്‌നോ ലുലു മാളിന്റെ മിനിയേച്ചര്‍ മോഡല്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ എം എ യൂസഫലി അനാഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവര്‍ണര്‍ രാം നായിക്, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top