ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യംചെയ്തു നടി പ്രിയ വാരിയര്‍ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിയില്‍ പാട്ടിനെതിരെയുള്ള എഫ് ഐ ആറിലെ തുടര്‍ നടപടിക്കെതിരെ സുപ്രീം കോടതിയുടെ സ്റ്റേ.ഇനി എവിടെയും പാട്ടിനെതിരെ കേസ്സെടുക്കരുതെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
കേസില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.’മാണിക്യമലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുണ്ട്. പ്രിയയ്ക്കു പുറമെ സംവിധായകന് ഒമര്‍ ലുലുവും പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെടാതിരിക്കാന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ഹൈദരാബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനില്‍ റാസ അക്കാദമിയും മഹാരാഷ്ട്രയില്‍ ജന്‍ജാഗരണ്‍ സമിതിയും നല്കിയ പരാതികളിലാണു ഗാനത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.’മാണിക്യമലരായ പൂവി’ എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു ഇസ്ലാമിനെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം.
പാട്ട് ഇംഗ്ലിഷിലേക്കു ത്തിയപ്പോള്‍ അര്‍ഥം മാറുന്നുവെന്നും പരാതിയുണ്ട്. എന്നാല്‍, ആരോപണത്തില്‍ കഴമ്പില്ലെന്നും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിംകള് പാടിവരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന് പുനരാവിഷ്കരിച്ച പാട്ടാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.