Home app

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പങ്കാളികളുടേയും മക്കളുടേയും സ്വത്ത് വിവരങ്ങള്‍ കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം തങ്ങളുടെ ജീവിത പങ്കാളികളുടെയും മക്കളടക്കമുള്ള ആശ്രിതരുടേയും സ്വത്ത് വിവരങ്ങള്‍ കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. സ്വത്തിന് പുറമേ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണം. ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.

എംപിയായോ എം എല്‍ എ ആയോ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പലരും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ട്. ഇത് തടയാനുള്ള മാര്‍ഗം ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കളുടെ സ്വത്തിനെയും വരുമാനത്തിന്റെ ഉറവിടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിക്കുകയാണെന്നും ഹര്‍ജിയുടെ വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു.

ജസ്റ്റിസ് ജെ ചെലമേശ്വര്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നിലവില്‍ സ്ഥാനാര്‍ഥിയുടെ പേരിലുള്ള സ്വത്തുവിവരങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തേണ്ടത്. ഇതിനാണ് സൂപ്രീം കോടതിയുടെ പുതിയ വിധിയോടെ മാറ്റം വന്നിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top