Film News

നവമാധ്യമങ്ങളിലൂടെ പുതിയ താരോദയം

ജിമിക്കി കമ്മല്‍ ഫെയിം ഷെറില്‍ ജി കടവിന് പോലും ഇത്രയധികം ആരാധകരെ ലഭിച്ചിട്ടില്ല. സിനിമ മേക്ക്അപ് അഴിച്ച് വെച്ചാല്‍ ഒരു ശരാശരി മലയാളി പെണ്‍കുട്ടിയുടെ എണ്ണമയമുള്ള മുഖവും, മുഖക്കുരുവുമുള്ള പ്രിയ വാര്യര്‍ക്ക് പിന്നാലെയാണ് സൈബര്‍ ലോകം.

നിര്‍മല കോളേജിലെ ഈ ബിരുദ വിദ്യാര്‍ത്ഥിക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ രണ്ട് കോടിയിലധികം പേരാണുള്ളത്.ഇന്‍സ്റ്റാഗ്രാമില്‍ ഒരു കോടിയിലധികം ഫോളോവേഴ്‌സുള്ള ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ലിയോണ്‍ എന്നിവരേക്കാള്‍ കൂടുതല്‍ പേരും പിന്തുടരുന്നത് പ്രിയ വാര്യരെയാണ്. 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റഗ്രാമില്‍ ഒറ്റ ദിനം കൊണ്ട് ഫോളോചെയ്തത്.

യുഎസ് ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തൊട്ടരികിലാണ് പ്രിയയുടെ സ്ഥാനമിപ്പോള്‍.ഒരു അഡാര്‍ ലവ്വ് എന്ന സിനിമയിലെ പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ തന്നെയാണ് ഇന്നലെ പുറത്തിറങ്ങിയ അഡാര്‍ ലവ്വിന്റെ ഒഫീഷ്യല്‍ ടീസറിലേയും മിന്നുന്ന താരം. ഹിന്ദി സിനിമയിലെ ചോക്ക്‌ളേറ്റ് പെണ്‍കൊടിമാരുടെ മുഖസാദൃശ്യം പ്രിയക്ക് ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്.

ഒറ്റ രാത്രികൊണ്ട് സൈബര്‍ ലോകത്തെ രാജ്ഞിയായി മാറിയ പ്രിയ ബോളിവുഡിലേക്ക് ചേക്കേറുമെന്ന കാര്യത്തില്‍ സംശയമില്ല.അടുത്ത കാലത്തൊന്നും ഒരു മലയാളി പെണ്‍കുട്ടി സൈബര്‍ ലോകത്ത് ഇത്രയധികം വൈറലായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top