Home app

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സിനിമയില്ലെന്ന് കമല്‍ ഹാസന്‍

ചെന്നൈ: രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചാല്‍ പിന്നെ സിനിമയില്‍ അഭിനയിക്കില്ലെന്ന് കമല്‍ ഹാസന്‍. അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങള്‍ക്കു ശേഷം തനിക്കു സിനിമയില്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുമോയെന്ന ചോദ്യത്തിന് തോല്‍ക്കുമെന്നു താന്‍ കരുതുന്നില്ലെന്നായിരുന്നു മറുപടി. സത്യസന്ധമായി ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും 37 വര്‍ഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണ് താന്‍. ഒരു നടനായി മാത്രം ജീവിച്ചു മരിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണു താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ജനങ്ങളെ സേവിച്ചു കൊണ്ടായിരിക്കും തന്റെ മരണമെന്നും അദേഹം വ്യക്തമാക്കി. തമിഴ്‌നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ രാഷ്ട്രീയത്തിലെത്തണമെന്ന സ്ഥിതി ആയതിനാലാണ് ഇത്തരം തീരുമാനമെടുത്തത്. മുഖ്യമന്ത്രിയാകാനല്ല ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top