കൊച്ചി ; ചവറും മാലിന്യവും കുന്നുകൂടിക്കിടന്നാല് ഇനി മുതല്‍ പൗരന്മാര്ക്ക് മൊബൈല്‍ ആപ്പിലൂടെ തദ്ദേശീയ ഭരണാധികാരികളെ അറിയിക്കാം. സ്വച്ഛതാ ആപ്പ് എന്ന പേരില്‍ അര്‍ബന്‍ ഡവലപ്മെന്റ് മന്ത്രാലയമാണ് പുതിയ ആപ് ആവിഷ്കിച്ചിരിക്കുന്നത്.
മൊബൈല്‍ഫോണിലും വെബ്സൈറ്റിലും ഇത് ലഭ്യമാണെന്ന് സ്വച്ഛതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സിജു തോമസ് പറഞ്ഞു. പ്രദേശത്ത് കുന്നുകൂടിക്കിടക്കുന്ന മാലന്യങ്ങള്‍, ചീഞ്ഞളിഞ്ഞ മൃഗങ്ങളുടെ മൃതശരീരങ്ങള്‍, വൃത്തിഹീനമായ പൊതു ടോയ്ലറ്റുകള് എന്നിവയെക്കുറിച്ചുള്ള ഫോട്ടോസഹിതമുള്ള പരാതികള്‍ തദ്ദേശ ഭരണാധികാരികള്‍ക്ക് ആപ്പിലൂടെ കൈമാറാം.
ആപ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരാതി അയച്ചാല്‍ അധികാരികള്‍ ഉറപ്പായും പരിഹാരം കാണുമെന്ന് സിജു തോമസ് പറഞ്ഞു.