Home app

നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് കോടതി

തൃശൂര്‍: നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. കാതികൂടം സമരസമിതി നല്‍കിയ പരാതിയില്‍ ചാലക്കുടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയിലെ 14 ഡയറക്ടര്‍മാര്‍ക്കെതിരെയും ചീഫ് സെക്രട്ടറി അടക്കം മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊരട്ടി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ ഇറക്കിയ ഓര്‍ഡിനന്‍സ് പ്രകാരം ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാം. ഇത് ചൂണ്ടിക്കാട്ടിയാണ് കാതികൂടം സമരസമിതി ചാലക്കുടി സിജെഎം കോടതിയില്‍ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ പരാതി നല്‍കിയത്. പരാതി പരിഗണിച്ച കോടതി കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.

ചീഫ് സെക്രട്ടറിക്കും മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അഞ്ച് ജാപ്പനീസ് ഡയറക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം ഇതുസംബന്ധിച്ച് അറിയില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top