Football

പൂണെയില്‍ കണക്ക് തീര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്

എഫ്‌സി പൂണെയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ മിന്നുന്ന വിജയവുമായി ടീം ബ്ലാസ്റ്റേഴ്‌സ്. സെമിഫൈനലിലെത്താന്‍ വിജയം അനിവാര്യമാണെന്നിരിക്കെ അതു തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പൂണെയെ അവരുടെ തട്ടകത്തിലെത്തി ബ്ലാസ്റ്റേഴ്‌സ് തറപറ്റിച്ചത്.

പുണെ ശ്രീ ശിവ ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 59-ാം മിനിറ്റില്‍ ജാക്കീചന്ദ് സിംങ്ങാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ വലയിലാക്കിയത്. ആദ്യപകുതിയില്‍ പരിക്കേറ്റ് മടങ്ങിയ ഇയാന്‍ ഹ്യൂമിന് പകരക്കാരനായി ഇറങ്ങിയ ഗുഡ്യോണ്‍ ബാല്‍വിന്‍സണ്‍ നല്‍കിയ കൃത്യതയാര്‍ന്ന പാസിലാണ് ജാക്കീചന്ദ് പന്ത് വലയിലാക്കിയത്. 78-ാം മി്നിറ്റില്‍ പുണെയുടെ മറുപടി ഗോള്‍. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സുബാശിഷ് റോയ് ചൗധരിയുടെ അനാവശ്യ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത എമിലിയാനോ അല്‍ഫാരോ പിഴവുകൂടാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് 1- പൂണെ 1.

 

ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്‍ നാലാം സീസണ്‍ സെമി ഉറപ്പിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top