ന്യൂഡല്‍ഹി ; കോര്‍പറേറ്റുകള്‍ക്ക് നികുതിയവ് നല്കിയ കേന്ദ്ര ബജറ്റില്‍ ആദായ നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി 25 ശതമാനമായി തുടരുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദായനികുതിയില്‍ ചികില്‍സാ ചെലവില്‍ ഉള്‍പ്പെടെ ചില ഇളവുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചികില്‍സാ ചെലവിലും യാത്രാബത്തയിലും ഏകദേശം 40,000 രൂപ വരെയാണ് ഇളവ്. 2.5 ലക്ഷം രൂപ വരെ നികുതിയില്ല, 2.5 മുതല്‍ 5 ലക്ഷം രൂപ വരെ 5 %, 5 മുതല്‍ 10 ലക്ഷം രൂപ വരെ 20 %, 10 ലക്ഷം രൂപയ്ക്കു മേല്‍ 30 % എന്നിങ്ങനെയായിരുന്നു നിലവിലെ ആദായനികുതി. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കിയിരിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ്
By
February 1, 2018 9:10 am