തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വധി പറയും. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍പ്രവര്‍ത്തക കോടതിയില്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. ഫോണില്‍ തന്നോട് സംസാരിച്ചത് ശശീന്ദ്രന് തന്നെയാണോയെന്ന് ഉറപ്പില്ലെന്നും, മന്ത്രി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് യുവതി കോടതിയോട് വ്യക്തമാക്കിയത്. ഇതോടെ ശശീന്ദ്രന് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. അനുകൂലമായ തീരുമാനം കോടതിയില്‍ നിന്നുണ്ടായാല്‍ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരികെ വരും. ആരോപണം ഉയര്‍ന്നപ്പോള്‍ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ഫോണ്‍ കെണി കേസില്‍ ഇന്ന് വിധി പറയും
By
January 27, 2018 4:51 am