Home app

നടി ഭാവനയ്ക്ക് മാംഗല്യം

തൃശൂര്‍: നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുളള വിവാഹം തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്ര സന്നിധിയില്‍ വച്ച് രാവിലെ 9.40 ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു താലികെട്ട്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം നവദമ്പതികള്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരത്തിന് പോകും. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ ഇവിടുത്തെ ചടങ്ങുകളില്‍ പങ്കെടുക്കും.

വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലാണ് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ക്ക് വിരുന്ന് നിശ്ചയിച്ചിരിക്കുന്നത്. പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും. വിവാഹത്തില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top