കൊച്ചി: നടി ഭാവനയുടെ വിവാഹം മാറ്റിവച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം 22ന് തൃശൂരില്‍ വച്ച് നടക്കുമെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തൃശൂര്‍ കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളേയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. സിനിമ – രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി അന്നു വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്നേഹവിരുന്ന് നടത്തും.
ഭാവനയുടെ വിവാഹം മാറ്റിവച്ചുവെന്നുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടയിലാണ് സഹോദരന്‍ രാജേഷ് വിവാഹ തീയതി വെളിപ്പെടുത്തിയത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരിക്കുകയായിരുന്നു. നേരത്തെ എടുത്ത തീരുമാനമാണത്. വിവാഹം ഇപ്പോള്‍ വേണ്ടെന്ന് നവീന്‍ പറഞ്ഞതായ വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സഹോദരന്‍ പ്രതികരിച്ചു.
ഭാവനയുടെ ആദ്യ കന്നട ചിത്രമായ ‘റോമിയോ’ നിര്‍മ്മിച്ചത് നവീനാണ്. ആ പരിചയത്തില്‍ നിന്നാണ് സ്നേഹ ബന്ധം ഉടലെടുത്തത്. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഭാവനയാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയ ചടങ്ങ് മാര്‍ച്ചില്‍ തൃശൂരിലാണ് നടന്നത്.