Entertainment

ചക്ക വീണപ്പോ മുയല്‍ ചത്തതാണോ ?? ഇതും ഫോട്ടോഗ്രഫിയിലെ ബ്രില്ല്യന്‍സ് തന്നെ !

ഫോട്ടോഗ്രഫി ഒരു കലയാണ്. നല്ലൊരു ഫോട്ടം പകര്‍ത്തുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല തന്നെ. ലൈറ്റ്, കൃത്യമായ ആംഗിളുകള്‍ തുടങ്ങി പലകാര്യങ്ങളും ഒത്തുവരുമ്പോഴാണ് ഒരു മികച്ച ഫോട്ടോഗ്രാഫ് സംഭവിക്കുക. ഫോട്ടോഗ്രിയെ ഗൗരവമായി സമീപിക്കുന്നവര്‍ ഇതൊക്കെ പഠിച്ചെടുക്കുന്നതിനായി ചിലവഴിക്കുന്ന സമയം കുറച്ചൊന്നുമല്ല.

എന്നാല്‍ ചിലപ്പൊഴെങ്കിലും ആദ്യത്തെ ക്ലിക്ക് തന്നെ പെര്‍ഫെക്ട് ക്ലിക്ക് ആകുന്ന അപൂര്‍വ അവസരങ്ങളും ഉണ്ടാകാം… അങ്ങനെയൊരു കഥയാണ് ഗവിന്‍ ബെസ്റ്റിന് പറയാനുള്ളത്. വെറുതേയെടുത്തൊരു സ്‌നാപ്പില്‍ ഫോട്ടോഗ്രഫിയുടെ മാജിക് കണ്ട ത്രില്ലിലാണ് ഗവിന്‍ ഇപ്പോള്‍.

43കാരനായ ഗവിന്‍ സുഹൃത്തുക്കളുമൊത്തുള്ള പുതുവത്സര ഔട്ടിംഗിനിടയിലാണ് ബെല്‍ഫാസ്റ്റില്‍ നിന്നും ഇങ്ങനെ ഒരു ഫോട്ടോ പകര്‍ത്തുന്നത്. വീട്ടിലെത്തി ലാപ്‌ടോപ്പിലേക്ക് ഫോട്ടോ പകര്‍ത്തി നോക്കിയപ്പോള്‍ ഫോട്ടോവില്‍ എന്തോ ഒന്ന് കറുത്ത ബിന്ദുപോലെ ഗവിന്റെ ശ്രദ്ധയില്‍ പെട്ടു.

അതെന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ ഫോട്ടോ സൂം ചെയ്ത് നോക്കിയപ്പോഴാണ് ആ കൗതുകം തിരിച്ചറിയുന്നത്. വായുവിലേക്ക് ഉയര്‍ന്നു ചാടുന്ന ഒരാളുടെ ചിത്രമായിരുന്നു വിദൂരതയില്‍ നിന്നും ഗവിന്റെ ക്യാമറയ്ക്കുള്ളില്‍ അപ്രതീക്ഷിതമായി പതിഞ്ഞത്. ഒരു പക്ഷെ മറ്റേതോ ക്യാമറയ്ക്കായി പോസു ചെയ്യുകയായിരിക്കാം അയാള്‍.

‘ നിമിഷം പകര്‍ത്തിയത്, അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഫോട്ടോ എടുക്കുമ്പോള്‍ അവിടെ അങ്ങനെ ഒരാള്‍ ഉള്ളത് ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു. പക്ഷെ ചിത്രം തിരിച്ചറിഞ്ഞപ്പോള്‍ കൗതുകവും സന്തോഷവും തോന്നി’ – ഗവിന്‍ ബെസ്റ്റ് പറഞ്ഞു. ചിത്രം ഗവിന്‍ തന്നെ ട്വിറ്റര്‍ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.
 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top