Home app

സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നതായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: സജീവ രാഷ്ടീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനാഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മകന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദം ശനിയാഴ്ച ഏറ്റെടുക്കാനിരിക്കെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ തലപ്പത്തു പ്രതിഷ്ഠിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ സോണിയ ഗാന്ധിയുടെ പിന്‍വാങ്ങലിനെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

നെഹ്റു കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിനെ നയിക്കുന്ന ആറാമത്തെ അംഗമാണ് രാഹുല്‍ ഗാന്ധി. ‘ഔറംഗസിബ് രാജാ’ണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എന്ന് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദത്തെ പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.

ഗുജറാത്തില്‍ മോദിക്കെതിരെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് രാഹുല്‍ ഗാന്ധി നയിച്ചത്. അതേസമയം പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഗുജറാത്തില്‍ ബിജെപി തിരിച്ചു വരുമെന്ന് മാത്രമല്ല ഹിമാചല്‍പ്രദേശില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നാണ്. അങ്ങിനെയാണെങ്കില്‍ രണ്ടു വലിയ തോല്‍വികളുടെ പശ്ചാത്തലത്തിലായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണവും, അമ്മ സോണിയ ഗാന്ധിയുടെ പിന്മാറ്റവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top