Home app

കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്

യുഡിഎഫിന്റെ പടയൊരുക്കം ജാഥയുടെ സമാപന ചടങ്ങിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റ് പരിസരത്ത് നടന്ന സംഘര്‍ഷത്തില്‍ രണ്ട് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. കെഎസ്യു തിരുവനന്തപുരം ജില്ല ഭാരവാഹികളായ അദേഷ്, നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യവും ഗ്രൂപ്പ് പോരുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെഎസ്യു സംസ്ഥാന സെക്രട്ടറി നബീലാണ് ഇവരെ കുത്തിയതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top