Home app

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘടിപ്പിച്ച പടയൊരുക്കത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുല്‍ എത്തുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം രാഹുലിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

രാവിലെ 11ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറയിലും വിഴിഞ്ഞം തീരത്തും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ഹെലികോപ്ടറില്‍ കന്യാകുമാരിയില്‍ ഓഖി ദുരന്തത്തിനിരയായ ചിന്നത്തുറൈ സന്ദര്‍ശിക്കും. തുടര്‍ന്ന് 2.50ന് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ മാസ്‌കറ്റ് ഹോട്ടലിലെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകീട്ട് 3.40ന് തൈക്കാട് പൊലീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ബേബിജോണ്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും.

വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപനസമ്മേളനം. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം രാത്രി എട്ടുമണിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി ഇന്നത്തേക്ക് മാറ്റിവെച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top