Home app

മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അതിന്റെ അധികാരവുമുണ്ട്. ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് മോദി പറഞ്ഞു. തമിഴ് പത്രമായ ‘ഡെയ്ലി തന്തി’ ദിനപത്രത്തിന്റെ 75-ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിക്കണം. മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രകൃതി ദുരന്തങ്ങള്‍ ലോകത്ത് പലയിടത്തും ഇടവിട്ട് സംഭവിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ദിനപത്രങ്ങള്‍ കൂടുതല്‍ സ്ഥലം നീക്കിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. എന്നാല്‍ പത്രത്തില്‍ എന്ത് നല്‍കണമെന്ന് എഡിറ്റര്‍മാര്‍ നിശ്ചയിക്കുകയാണ്. മാധ്യമസ്ഥാപനങ്ങള്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലാണെങ്കിലും അവര്‍ ചെയ്യുന്നത് പൊതുകാര്യമാണെന്ന് ഓര്‍ക്കണം. അതിനാല്‍ തന്നെ സാമൂഹിക ഉത്തരവാദിത്വവമുണ്ട്. വിശ്വാസ്യത ഉറപ്പുവരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം-മോദി പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top