പ്രധാനമന്ത്രിയുടെ ഭവനനിര്‍മാണ പദ്ധതിയില്‍ സംസ്ഥാനത്തിനു 22,000 വീടുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ വീടുകള്‍ അനുവദിച്ചിരിക്കുന്നത്. ഇരുപതിനായിരം വീടുകള്‍ കൂടി അനുവദിക്കുന്നതു പരിഗണനയിലാണ്. പദ്ധതി സര്‍വേയും രൂപരേഖയും സംസ്ഥാനം ജനുവരിയോടെ നല്‍കും. നേരത്തേ 36,221 വീടുകള്‍ അനുവദിച്ചിരുന്നു. കോര്‍പറേഷനുകള്‍ ഒഴികെയുള്ള മുഴുവന്‍ നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതിയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിനു മുന്‍പ് മുഴുവന്‍ വീടുകളും നിര്‍മിക്കുകയാണ് ലക്ഷ്യം. ഒരു സെന്റ് മുതല്‍ മൂന്നു സെന്റ് വരെയുള്ളവര്‍ക്കു മൂന്നുലക്ഷം രൂപയാണ് ലഭിക്കുക. അതില്‍ ഒന്നര ലക്ഷം കേന്ദ്രവും ബാക്കി സംസ്ഥാനവും തദ്ദേശസ്ഥാപനവും ഗുണഭോക്താവും ചേര്‍ന്നു വഹിക്കണം. ഇത്തരത്തില്‍ സംസ്ഥാനത്തിന് 93,000 വീടുകളാണ് ആവശ്യം. പദ്ധതി നടപ്പാക്കുന്നതില്‍ കേരളത്തിനാണ് ഒന്നാംസ്ഥാനമെന്നു ഡല്‍ഹിയില്‍ നടന്ന നഗരവികസന മന്ത്രാലയത്തിന്റെ ഉന്നതല യോഗം വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനാണ് പദ്ധതിയുടെ ചുമതല.
പ്രധാനമന്ത്രിയുടെ ഭവനനിര്‍മാണ പദ്ധതിയില്‍ കേരളത്തിനു 22,000 വീടുകള്‍ കൂടി
By
November 6, 2017 7:03 am