പെനിസല്വേനിയയില് പാറ്റി വുമര്‍ എന്ന യുവതിയുടെ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെയാണ് സംഭവം നടന്നത്. ചിരിച്ചുകൊണ്ടു പോസ് ചെയ്ത മണവാട്ടിയെ കടത്തിവെട്ടിയാണ് ചിരിച്ചു കൊണ്ട് നില്ക്കുന്ന കുതിര ഫോട്ടോയിലെ ശ്രദ്ധാകേന്ദ്രമായത്.
പാറ്റി വുമര്‍ തന്റെ ഏറ്റവും പ്രീയപ്പെട്ട കുതിരകാളായ ഡച്ചിന്റേയും ക്രിക്കറ്റിന്റേയും കൂടെ ഫോട്ടോ എടുത്തു.അതിലൊന്നിലാണ് ക്രിക്കറ്റ് ചിരിച്ചുകൊണ്ട് നിക്കുന്ന ഫോട്ടോ പതിഞ്ഞത്. ഫോട്ടോഗ്രാഫര്‍ ടോണി ബെന്ഡലെയാണ് ഫെയ്സ്ബുക്കിലൂടെ ചിത്രം പങ്ക് വെച്ചത്. ഫോട്ടോ ഇതിനകം വൈറലായിക്കഴിഞ്ഞു കൂടെ ക്രിക്കറ്റും.
പാറ്റിയുടെ എട്ട് വയസ് മുതല്‍ വീട്ടിലുള്ള കുതിരകളാണ് ഡച്ചും ക്രിക്കറ്റും.