ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകന് സി.പി.ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഉദയഭാനു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് നടപടി. കാക്കനാട്ടെ വസതിയില്‍ പോലീസ് എത്തുമ്പോള്‍ ഉദയഭാനു ഉണ്ടായിരുന്നില്ല. അദ്ദേഹം രാവിലെ തന്നെ ഓഫീസിലേക്ക് പോയി എന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന് രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. പോലീസ് പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ കീഴടങ്ങാന്‍ കൂടുതല്‍ സമയം അദ്ദേഹം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഏതു ഉന്നതനും മുകളിലാണ് നിയമമെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സി.പി.ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്
By
October 31, 2017 9:52 am