Home app

കെപിസിസി പട്ടികയില്‍ നിന്ന് പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിന് തീരാതലവേദനയായി കെപിസിസി പട്ടിക.പട്ടികയില്‍ നിന്ന് പി.സി.വിഷ്ണുനാഥിനെ മാറ്റണമെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ ആവശ്യത്തിന് പരസ്യമായ മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തു വന്നു. പട്ടികയില്‍നിന്ന് വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷ്ണുനാഥ് എഐസിസി ഭാരവാഹിയാണെന്നും അങ്ങനെയൊരാളെ മാറ്റാന്‍ ദേശീയനേതൃത്വം തയ്യാറാകില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

വിഷ്ണുനാഥിനെ മാറ്റി എഴുകോണ്‍ ബ്ലോക്കില്‍നിന്ന് വെളിയം ശ്രീകുമാറിനെ കെപിസിസിയില്‍ ഉള്‍പ്പെടുത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. വിഷ്ണുനാഥിനെ മാറ്റിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ ശരിവയ്ക്കും വിധമാണ് അദ്ദേഹം ഇന്ന് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top