ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥ എഴുതുന്ന ‘ഗൂഢാലോചന’ എന്ന സിനിമ നവംബര്‍ മൂന്നിന് തീയേറ്ററുകളിലെത്തും. നാല് യുവാക്കളുടെ സൗഹൃദത്തിന്റെ കഥയാണ് കോഴിക്കോട് കേന്ദ്രമായി ചിത്രീകരിച്ച സിനിമ പറയുന്നത്. ധ്യാന്‍ ശ്രീനിവാസന് തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.ധ്യാനിനെ കൂടാതെ അജു വര്‍ഗീസ്,ഹരീഷ് കണാരന്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നിരഞ്ജന അനൂപാണ് നായികയാവുന്നത്. അലന്‍സിയറും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. മായാബസാര്‍, ജമ്നാപ്യാരി എന്നീ ചിത്രങ്ങളൊരുക്കിയ തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് ജോസഫാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.കോഴിക്കോടിന്റെ പ്രത്യേകതകള്‍ മാപ്പിളപ്പാട്ട് ഗാനത്തിലൂടെ അവതരിപ്പിച്ച ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇസാന് പിക്ചേഴ്സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗൂഢാലോചന ടീം നവംബര്‍ മൂന്നിന് എത്തും
By
October 27, 2017 6:16 am