Home app

ഒരുകോടി രൂപ കൊടുത്ത് അംഗത്വത്തിലേക്കു ക്ഷണിക്കേണ്ട ഗതികേടാണ് ബിജെപിക്കെന്ന് കോടിയേരിയുടെ പരിഹാസം

സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ വെപ്രാളപ്രകടനമാണ് പുതിയ സാമ്പത്തിക പാക്കേജെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപിയില്‍ അംഗത്വം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ക്ക് ഒരുകോടി രൂപ കൊടുത്ത് അംഗത്വത്തിലേക്കു ക്ഷണിക്കേണ്ട ഗതികേടാണ് ബിജെപിക്കെന്നും കോടിയേരി പരിഹസിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ പാര്‍ട്ടിയില്‍ ചേരാന്‍ പട്ടേല്‍ സമരനേതാവിന് ഒരു കോടി രൂപ ബിജെപി നല്‍കാമെന്നു പറഞ്ഞെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പരിഹാസം.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ പ്രഖ്യാപിച്ച രണ്ടുലക്ഷം കോടിയില്‍പരം രൂപ പാവങ്ങളെ സഹായിക്കാനല്ല, കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളാനാണ്. മൂന്നരവര്‍ഷംമുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തു പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തവര്‍ ഇനിയുള്ള ഒന്നരവര്‍ഷംകൊണ്ട് എന്തു വാഗ്ദാനം നടപ്പാക്കാനാണ്. ബിജെപി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ന്നുവരികയാണ്. ഈ മുന്നേറ്റം ശരിയായ രൂപത്തില്‍ എത്തിക്കണമെങ്കില്‍ കേരളത്തിലേതുപോലുള്ള ഒരു ഇടതുപക്ഷ ജനാധിപത്യ ബദല്‍ രാജ്യത്ത് ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top