Home app

“കേന്ദ്ര വിഹിതം നിങ്ങളുടെ ഔദ്യാരമല്ല. ഞങ്ങളുടെ അവകാശമാണ്”: തോമസ് ഐസക്

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക്. ഇത്തരം വികസന മാതൃകകള്‍ക്ക് ഞങ്ങള്‍ എതിരാണെന്ന് സംശയമൊന്നും വേണ്ടെന്ന് മന്ത്രി തോമസ് ഐസക് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര വിഹിതം നിങ്ങളുടെ ഔദ്യാരമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയെടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അത് തരാതിരിക്കണമെങ്കില്‍ ഭരണഘടന തിരുത്തിയെഴുതണം. നിങ്ങളുടെ ലക്ഷ്യം അതാണെന്ന് അറിയാമെങ്കിലും അത് നടക്കില്ലെന്ന് മന്ത്രി ഫെയ്‌സ് ബുക്കില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top