Home app

ബിജെപിയെയും ജനരക്ഷായാത്രയെയും പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ബിജെപിയെയും ജനരക്ഷായാത്രയെയും പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘അമിത് ഷാ തിരുവനന്തപുരത്ത് പ്രസംഗിച്ചത് ഹിന്ദിയില്‍, തര്‍ജമ മലയാളത്തില്‍. കേള്‍ക്കാന്‍ കര്‍ണാടകക്കാരും തമിഴ്‌നാട്ടുകാരും. ആര്‍ക്കും ഒന്നും മനസിലായില്ല. ജാഥ കട്ടപ്പൊകയായി’ – കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയുടെ വടക്കന്‍ കേരളത്തിലെ ജാഥ കണ്ണൂരിലെ ശ്രീകണ്ഠാപുരത്തുനിന്ന് ആരംഭിക്കവെ നടത്തിയ പ്രസംഗത്തിലാണ് കോടിയേരി ബിജെപിയെ വിമര്‍ശിച്ചത്.

ബിജെപിക്കാരെ ആക്രമിക്കുന്ന സിപിഎമ്മുകാരുടെ കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ ഒന്നരക്കോടി സിപിഎമ്മുകാരുണ്ട്. ഇവര്‍ക്കു മൂന്നു കോടി കണ്ണുകളുണ്ട്. ചൂഴ്‌ന്നെടുക്കുന്ന മൂന്നു കോടി കണ്ണുകള്‍ സൂക്ഷിക്കാന്‍ സംവിധാനം പോലും രാജ്യത്തില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഞാന്‍ പണ്ടേ നേത്രദാന സമ്മതപത്രം നല്‍കിയതാണ്. എന്റെ കണ്ണു നിങ്ങള്‍ ചൂഴ്‌ന്നെടുത്തോ. ദയവായി നാഗപൂരിലേക്കു കൊണ്ടു പോകരുതെന്നും കോടിയേരി പരിഹസിച്ചു.

ശ്രീകണ്ഠാപുരത്തുനിന്ന് ആരംഭിച്ച വടക്കന്‍ മേഖലാ ജാഥ ജില്ലയിലെ ആറു മണ്ഡലങ്ങളില്‍ പര്യടനം നടത്തി വൈകിട്ടു കണ്ണൂര്‍ ടൗണില്‍ അവസാനിക്കും. മട്ടന്നൂര്‍, പിണറായി, പാനൂര്‍, തലശേരി എന്നിവിടങ്ങളിലും ജനജാഗ്രത യാത്രയ്ക്കു സ്വീകരണം നല്‍കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ നെടുമങ്ങാടുനിന്നാണു പര്യടനം തുടങ്ങിയത്. വെഞ്ഞാറമൂട്, ശ്രീകാര്യം, മുരുക്കുംപുഴ, വര്‍ക്കല, എന്നിവിടങ്ങളില്‍ പര്യടനം നടത്തി ആറ്റിങ്ങലില്‍ അവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top