ദിലീപിന്റെ പുതിയ ചിത്രമായ ‘രാമലീലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം നല്കിയ ഹര്‍ജിയില്‍ നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലൂടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, സി.ബി.ഐ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
രാമലീലയുടെ വ്യാജ പതിപ്പ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
By
October 23, 2017 8:37 am