Home app

വിദ്യാര്‍ഥികള്‍ കേളേജുകളില്‍ പോകുന്നത് രാഷ്ട്രീയം തൊഴിലാക്കുവാനല്ലെന്ന് ഹൈക്കോടതി

രാഷ്ട്രീയം തൊഴില്‍ ആക്കുവാനല്ല കുട്ടികളെ മാതാപിതാക്കള്‍ കോളേജുകളിലേക്ക് അയക്കുന്നതെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം തകരരുത്.

ഇത് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിര്‍ദേശിച്ചു. പൊന്നാനി എംഇഎസ് കോളജ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കലാലയ രാഷ്ട്രീയത്തിനെതിരായ കോടതിയുടെ രൂക്ഷ വിമര്‍ശനം.

കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top