നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരം മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ പോലീസ് ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ അവ അടച്ചുപൂട്ടാമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. യോഗ കേന്ദ്രത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശി ശ്രുതി നല്കിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം.