സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന സവാരി എന്ന ചിത്രത്തില്‍ ദിലീപ് അതിഥിവേഷത്തില്‍ എത്തുന്നു. ഇതാകും ദിലീപിന്റെ അടുത്ത ചിത്രം. കഴിഞ്ഞ വര്‍ഷമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ അശോക് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃശൂരിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന സവാരിയെന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. തിരുവമ്പാടി പൂരം കമ്മിറ്റിയുടെ പ്രസിഡന്റായി ജയരാജ് വാര്യരും പാറമേക്കാവ് ദേവസ്വം പൂരം കമ്മിറ്റി പ്രസിഡന്റായി ശിവജി ഗുരുവായൂരും ചിത്രത്തില്‍ എത്തുന്നുണ്ട്. ചെമ്പില്‍ അശോകന്, സുനില്‍ സുഖദ, മണികണ്ഠന് പട്ടാമ്പി, ലെന തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഓപ്പണ്‍ഡ് ഐസ് ക്രിയേഷന്‍സും റോയല്‍ വിഷന്റെ ബാനറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതിഥിയായി ദിലീപ്
By
October 19, 2017 6:30 am