Home app

സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് നിയമപരമായി നീങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് നിയമപരമായി നീങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും. ആക്ഷേപങ്ങള്‍ വസ്തുതാപരമായി വിലയിരുത്താന്‍ റിപ്പോര്‍ട്ട് വേണമെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സോളാര്‍ ജുഡീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്നും റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top