വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം തുടരമ്പോഴും ഭൂരിപക്ഷത്തില്‍ മൂവായിരം വോട്ടുകളുടെ കുറവ്. തുവരെയുള്ള ലീഡ് നിലയനുസരിച്ച് 5235 വോട്ടുകള്‍ക്ക് കെ.എന്‍.എ. ഖാദറാണ് മുന്നില്‍. ലീഗിന്റെ സ്വാധീനമേഖലയായ എആര്‍ നഗറില്‍ ഖാദറിന്റെ ഭൂരിപക്ഷം കുത്തനെകുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 6788 വോട്ടുകള്‍ക്കുമേല്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ ഖാദറിന് 3000 വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ കണ്ണമംഗലം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. ഖാദറിനു പിന്നിലായി ഇടത് സ്ഥാനാര്‍ഥി പി.പി. ബഷീറാണ്. ബിജെപി സ്ഥാനാര്‍ഥിയാണ് മൂന്നാം സ്ഥാനത്ത്.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം
By
October 15, 2017 4:20 am