Home app

കണ്ണൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ എംഎസ്എഫ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ എംഎസ്എഫ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് വിദ്യാര്‍ഥിയായ ഫവാസി (19) നെയാണ് ശ്രീകണ്ഠപുരം എസ്‌ഐ ഇ.നാരായണന്റെ നേതൃത്വത്തില്‍ ഇന്ന് ചെങ്ങളായിയില്‍ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. എസ്എഫ്‌ഐ ശ്രീകണ്ഠപുരം ഏരിയ പ്രസിഡന്റ് കെ.എ. സഹീര്‍ (23), സെക്രട്ടറി എ. ശ്രീജിത്ത് (24) എന്നിവര്‍ക്ക് നേരേയാണ് അക്രമമുണ്ടായത്. കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒന്‍പത് പ്രതികളാണുള്ളത്. പ്രതികള്‍ എത്തിയ കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top