Home app

അമ്മയോടൊപ്പം രാത്രിയില്‍ കിടന്നുറങ്ങിയ യുവതിയെ പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ മാളയില്‍ അമ്മയോടൊപ്പം രാത്രിയില്‍ കിടന്നുറങ്ങിയ യുവതിയെ പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ മാണിയംകാവ് കൃഷിഭവനു സമീപം മാടശേരിവീട്ടില്‍ സിദ്ധാര്‍ഥന്റെ മകള്‍ അഞ്ജലി(20)യുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി അഞ്ജലി അമ്മ ആശയോടൊപ്പം പതിവുപോലെ ഉറങ്ങാനായി കിടന്നിരുന്നു. പുലര്‍ച്ചെ 4.30 ഓടെ അമ്മ ഉണര്‍ന്നപ്പോള്‍ സമീപത്ത് മകള്‍ ഉണ്ടായിരുന്നില്ല. മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു.

തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ വിളിച്ചുണര്‍ത്തി വീടിനു അകത്തും പുറത്തും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാള കോട്ടയ്ക്കല്‍ സെന്റ് തെരോസാസ് കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് അഞ്ജലി. സഹോദരന്‍ അഞ്ജല്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാളയില്‍ നിന്നെത്തിയ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top