Home app

കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസപ്പെട്ടതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. തിരുവനന്തപുരം-ഡല്‍ഹി കേരള എക്‌സ്പ്രസ് യാത്രമധ്യേ പിടിച്ചിട്ടിരിക്കുകയാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ പോലും പിടിച്ചിട്ടതോടെ യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി.മുന്നറിയിപ്പില്ലാതെ ഗതാഗത പരിഷ്‌കരണം നടത്തിയ റെയില്‍വേ നടപടിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വൈകാതെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top